
(Kaviyur Sivarama Pillai)
ഇംഗ്ലണ്ടിലെ പ്രൊഫ.എം.പി.പോള്‍
ഈ.എം.ഫോസ്റ്റര്‍
1957-60 കാലഘട്ടത്തില്‍ വാഴൂര്‍ കുതിരവട്ടം
എസ്.വി.ആര്‍.വി.സ്കൂളില്‍ പഠിക്കുമ്പോള്‍
സ്കൂള്‍ വാര്‍ഷികത്തിനു സാഹിത്യമല്‍സരങ്ങളില്‍
വിജയിച്ചതിനു കിട്ടിയ സമ്മാനങ്ങള്‍ എസ്.ഗുപ്തന്‍
നായരുടെ സമാലോചന ,പ്രൊഫ.എം.പി.പോളിന്‍റെ
ചെറുകഥാപ്രസ്ഥാനം, നോവല്‍ സാഹിത്യം
ദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ വൃത്താന്തപത്രപ്രവര്‍ത്തനം
തുടങ്ങിയവ ആയിരുന്നു . ഞാനൊരു ചെറുകഥാകൃത്തോ
നോവലിസ്റ്റോ പത്രപ്രവര്‍ത്തകനോ ആയിത്തീരട്ടെ
എന്നു മലയാളം അധ്യാപകനായിരുന്ന കവിയൂര്‍ ശിവരാമ
പിള്ള ഉദ്ദേശിച്ചിരിക്കാം.
(ഓ.എന്‍.വി.യും ദേവരാജനും കാംബിശ്ശേരിയും മറ്റും
കാലെടുത്തു വച്ച കാലം മാറുന്നു എന്ന ചലച്ചിത്രത്തിനു
തിരക്കഥ ചമച്ചതു ഞങ്ങളുടെ കവിയൂര്‍ സാറായിരുന്നു )
അക്കാലം തൊട്ടേ പ്രൊഫ.എം.പി.പോളിനെ അറിയാം.
എന്നാല്‍ അദ്ദേഹത്തിന്‍റെ നോവല്‍ സാഹിത്യം ഈ.എം.
ഫോസ്റ്ററുടെ ആസ്പെക്റ്റ്സ് ഓഫ് നോവല്‍ എന്ന
വിമര്‍ശനഗ്രന്ഥത്തില്‍ നിന്നും പ്രചോദനം കിട്ടി
എഴുതിയതാണ് എന്നും മനസ്സിലായിരുന്നു.
മുല്‍ക് രാജ് ആനന്ദിന്റെ ദ അണ്‍ടച്ചബിള്‍സ് എന്ന നോവലിനു
ആമുഖ മെഴുതിയതും ഫോസ്റ്റര്‍ ആയിരുന്നു എന്നും മനസ്സിലാക്കിയിരുന്നു.
ലണ്ടനില്‍ ഫോസ്റ്ററുടെ ജന്മഗൃഹം സന്ദര്‍ശിക്കാനിടയായപ്പോള്‍ ഇക്കാര്യമെല്ലാം
സ്മരണയിലെത്തി.
എഡ്വേര്‍ഡ് മോര്‍ഗന്‍ ഫോസ്റ്റര്‍ 1879 ല്‍ ലണ്ടനില്‍ ജനിച്ചു.
റസലിന്‍റെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന.ജി.ഈ .മ്യൂറിന്‍റെ
പ്രിയ ശിഷ്യനും. അങ്ങനെ ബ്ലൂംസ്ബറി ഗ്രൂപ്പിലെത്തി.വെര്‍ജീനിയാ
വൂള്‍ഫുമായി സഹൃദയത്തിലായി. ഇന്‍ഡിപെന്‍ഡന്‍റ് റിവ്യുവില്‍
എഴുതിത്തുടങ്ങി. 1904 ല്‍ ദ സ്റ്റോറി ഓഫ് ഏ പാനിക് എന്ന
ആദ്യകഥാസമാഹാരം പുറത്തു വന്നു. അപ്സരസ്സുകള്‍ കാല്‍കുത്താന്‍
മടിക്കുന്നിടം എന്ന ആദ്യനോവല്‍ 1905 ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
സയിദ് റോസ്മസൂദ് എന്ന ഇന്ത്യന്‍ രാജകുമാരന്‍റെ ട്യൂട്ടറായി.
1912 ല്‍ ഒരുവര്‍ഷകാലം അദ്ദേഹം ഇന്ത്യയില്‍ ചെലവഴിച്ചു.
പില്‍ക്കാലത്തു മദ്ധ്യപ്രദേശിലെ ദേവാസ് എന്ന നാട്ടുരാജ്യത്തിലെ
മഹാരാജാവിന്‍റെ സെക്രട്ടറി ആയി അദ്ദേഹം ജോലി നോക്കി.
നാട്ടിലേക്കു മടങ്ങിയ അദ്ദേഹം 1924 ല്‍ ഏ പസ്സേജ് ടു ഇന്ത്യാ
എന്ന നോവല്‍ എഴുതി.ബ്രിടട്ടീഷ് ഭരണകാലത്തെ ഇന്ത്യയെ
ക്കുറിച്ചെഴുതിയ ഏറ്റവും നല്ല നോവല്‍ ആണിത്. അസ്സീസ്
എന്ന ഡോക്ടറുടേയും മിസ്സിസ് മ്യൂറിന്‍റേയും അഡിലക്വസ്റ്റഡ്
എന്ന യുവതിയുടെയും കഥ പറയുന്ന നോവല്‍. ഡേവിഡ് ലീന്‍
1984 ല്‍ ഈ നോവല്‍ ചലച്ചിത്രമാക്കി. പക്ഷേ അവസാനഭാഗം മാറ്റപ്പെട്ടു.
1927 ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഫോസ്റ്റര്‍ നടത്തിയ
പ്രഭാഷണ പരമ്പരയാണ് ഇംഗ്ലീഷിലെ നോവല്‍ സാഹിത്യം.
പോള്‍ സാറിനു മാതൃകയായ കൃതി.

0 comments:
Post a Comment