(Chemist's Shop in Victorian Era)
(Cycle Shop in Victorian Period)
(Horse Cart)
പണ്ടത്തെ ആ വിക്ടോറിയന്‍ നഗരിയിലൂടെ
മദ്ധ്യ-ദക്ഷിണ ഇംഗ്ലണ്ടിലെ കാഴ്ചകള്‍ക്കു ഞങ്ങളുടെ
ടൂറിസ്റ്റ് ഗൈഡ് എന്നും കൊച്ചു മകള്‍ ടോട്ടു ആണ്.
ഇറ്റലി,റോം,പാരീസ്,ബ്യൂണേര്‍സ് അയേര്‍സ്,വെനീസ്
സ്വിറ്റസര്‍ലണ്ട് എല്ലാം പത്തുവയസ്സിനിടയില്‍ കണ്ടു
കഴിഞ്ഞ ടോട്ടു പരിചയസമ്പന്നരും പ്രഗല്‍ഭരുമായ
ടൂറിസ്റ്റ് ഗൈഡുകളെ അനുകരിച്ച് സ്ഥലവിവരണം
നടത്തി തരും.പിതാവ് ജോലി ചെയ്യുന്ന വാറിക്ഷെയറിലെ
ഷേക്സ്പീയര്‍ ജന്മസ്ഥലവും കാസ്സിലും കാഡ്ബറി വേള്‍ഡും
അയണ്‍ബ്രിഡ്ജ് ഗോര്‍ജും ബ്ലിസ്റ്റ്സ് ഹില്‍ വിക്ടോറിയന്‍
നഗരിയും അവള്‍ പലതവണ കണ്ടതാണ്. ഈ വാരാന്ത്യം
തോമസ് ഹാര്‍ഡിയുടെ വെസ്സക്സും മോഹന്‍ ലാല്‍ അഭിനയിച്ച
ആകാശഗോപുരം ഷൂട്ട് ചെയ്ത സ്റ്റോണ്‍ ഹെജ്ജും അല്ലെങ്കില്‍
ഡാഫോഡില്‍ കവിതയുടെ പിതാവ് വേര്‍ഡ്സ് വര്‍ത്ത് ജീവിച്ചു
മരിച്ച തടാകനാട്,ഇവയില്‍ ഒന്ന്‍ കാണാന്‍ പോകണമെന്നായിരുന്നു
ആഗ്രഹം.
സ്കൂള്‍ തുറക്കാന്‍ ഏതാനും ദിവസം മാത്രം അവശേഷിക്കുന്നതിനാല്‍
വിക്ടോറിയന്‍ നഗരിയില്‍ ഒന്നു കൂടി ചുറ്റാനായിരുന്നു ഞങ്ങളുടെ
ഗൈഡിന്‍റെ ദുഷ്ടലാക്ക്.സ്കൂള്‍ തുറക്കുന്നതോടെ അമ്മാമ്മയും
കാനം അച്ചനും ബ്രിട്ടന്‍ വിടും എന്നവള്‍ക്കറിയാം.ആദ്യ അഞ്ച് വര്‍ഷം
അവളെ പരിപാലിച്ച അമ്മമ്മ രണ്ടു മാസത്തെ വാസം കഴിഞ്ഞ്
നാട്ടിലേക്കു അടുത്ത ഞായറാഴ്ച്ച മടങ്ങും. ഒരുക്കൂട്ടി
വച്ച പോക്കറ്റ് മണി ഉപയോഗിച്ച് യാത്ര ആകും മുമ്പു അമ്മമ്മയ്ക്ക്
വിക്ടോറിയന്‍ നഗരിയില്‍ നിന്നും ചില കൗതുക വസ്തുക്കള്‍
വാങ്ങി നല്‍കണം.അതിനാല്‍ അവള്‍ ബ്ലിസ്റ്റ്സ് ഹില്‍ യാത്രയില്‍
തന്നെ പിടിമുറുക്കി. വേര്‍ഡ്സ്വര്‍ത്തിനേയും തോമസ് ഹാര്‍ഡിയേയും
ഞാന്‍ തല്‍ക്കാലം ഉപേക്ഷിച്ചു.
(Victorian Ads)
വെയില്‍സ് അതിര്‍ത്തിയിലുള്ള അയണ്‍ബ്രിഡ്ജ് ഗോര്‍ജിലാണ് 300
വര്‍ഷം മുമ്പ് വ്യവസായവിപ്ലവം തുടങ്ങുന്നത്. ടെല്‍ഫോര്‍ഡ്
നഗരത്തിനടുത്തുള്ളസേവേണ്‍ നദീതടത്തില്‍ ടൂറിസ്റ്റുകളേയും നാട്ടുകാരേയും
ഒരേപോലെ ആകര്‍ഷിക്കുന്നപത്ത് മ്യൂസിയങ്ങള്‍ ഉണ്ട്.വ്യവസായ വിപ്ലവത്തിന്‍റെ
മുന്നൂറാംവാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ അവിടെ
അരങ്ങേറുന്നു."ടെന്‍ അമേസിംഗ് മ്യൂസിയംസ് വണ്‍ബ്യൂട്ടിഫുള്‍ വാലി"
എന്നതാണ് ആഘോഷങ്ങളുടെ മുദ്രാവാക്യം.
കുട്ടികളേയും വലിയവരേയും ഒരു പോലെ ആകര്‍ഷിക്കുന്നതാണ് ബ്ലിസ്റ്റ്സ്ഹില്‍
വിക്ടോറിയന്‍ സിറ്റി.വിക്ടോറിയാ ചക്രവര്‍ത്തിനിയുടെ ഭരണകാലത്തെ
ഒരു നഗരി അതു പോലെ ഇവിടെ 52 ഏക്കറുകളിലായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
ബ്രിട്ടന്‍ സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം ആയി ഉയര്‍ന്നത് അവരുടെ ഭര്‍ണകാലത്താ
യിരുന്നു. ലോകത്തിലെ ഒന്നാമത്തെ നാവികവ്യോമസൈനീക ശക്തിയായി വളര്‍ന്നതും.
വ്യവസായവിപ്ലവം തുടങ്ങിയതും ലോകത്തിനു കണ്‍സ്യൂമര്‍ വസ്തുക്കള്‍
ലഭിച്ചു തുടങ്ങിയതും അക്കാലത്തു തന്നെ.
വിക്ടോറിയന്‍ ടൗണിലെ കനാല്‍ സ്ട്രീറ്റിനിരുവശത്തുമായി
പഴയകാലത്തെ നിരവധി കടകള്‍ അവയുടെ പഴമയും തനിമയും
കാത്തു സൂക്ഷിച്ചു നിലകൊള്ളുന്നു. ഇപ്പോഴത്തെ കറന്‍സി
കൊടുത്താല്‍ വിക്ടോറിയന്‍ കാലഘട്ടത്തിലേതു പോലുള്ള
കറന്‍സികള്‍ തരുന്ന ബാങ്ക്,സൈക്കിള്‍ഷോപ്പ്, തയ്യല്‍ക്കട
(ഓര്‍ഡര്‍ നല്‍കിയാല്‍ വിക്ടോറിയന്‍ ശൈലിയില്‍ ഇവിടെ
വസ്ത്രങ്ങള്‍ തുന്നിത്തരും),പോസ്റ്റ് ഓഫീസ്, ഫോട്ടൊ സ്റ്റുഡിയോ,
മിഠായി ക്കടകള്‍, പ്ലംബര്‍,ചെരിപ്പുകുത്തി,കൊല്ലപ്പണി,ആശാരിപ്പണി
Victorian Post Office in Blists Hill
ടിന്‍ പണിക്കാരന്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ് പണിക്കാര്‍,ഫിഷ്
ആന്‍ഡ് ചിപ്സ് കട,ബേക്കറി, എസ്റ്റേറ്റ് ഓഫീസ്, വീടുകള്‍
അയണ്‍ബ്രിഡ്ജ് മാതൃക,അക്കാലത്തെകാര്‍ണിവല്‍,ഡന്‍റിസ്റ്റ്,
ഡോക്ടറുടെ കണ്‍സള്‍റ്റേഷന്‍ മുറി,പള്ളി,പ്രാചീന ഗോള്‍ഫ്,
പന്നിവളര്‍ത്തല്‍,കോഴി വളര്‍ത്തല്‍,ഇഷ്ടികനിര്‍മ്മാണം,മില്‍,
(Ironbridge Model)
ബോട്ട്,ചെറുകപ്പല്‍ അക്കാലത്തെ പരസ്യങ്ങള്‍ എന്നിവയെല്ലാം
ഇവിടെ ദര്‍ശിക്കാം.വിക്ടോറിയന്‍ കാലത്തെ വേഷമാണ്
ജോലിക്കാര്‍ക്ക്.അക്കാലത്തെ കുതിരവണ്ടിയില്‍ സവാരി
നടത്താം.
(Victorian Photo Studio)



0 comments:
Post a Comment