തോമസ് ഹാര്‍ഡിയുടെ വെസ്സക്സിലൂടെ
1960-61 കാലത്ത് ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍
പ്രീഫ്രൊഫഷണല്‍ ക്ലാസ്സില്‍ പഠിക്കാനുണ്ടായിരുന്ന നോവല്‍
തോമസ് ഹാര്‍ഡിയുടെ അണ്ടര്‍ ദ ഗ്രീവ് വുഡ് ട്രീ.എന്‍.എസ്സ്.
എസ്സ് കോളേജില്‍ ബി.എസ്സിക്കു പഠിച്ചിരുന്ന സഹോദരിക്കു
പഠിക്കുവാനുണ്ടായിരുന്നത് ഹാര്‍ഡിയുടെ തന്നെ വുഡ്
ലണ്ടേര്‍സ്.അക്കാലം മുതല്‍ മനസ്സില്‍ മായാതെ നില്‍ക്കുന്നു
വെസ്സക്സ്.
ഇംഗ്ലണ്ടില്‍ ഹാര്‍ഡിയുടെ കാലത്ത് വെസ്സക്സ് എന്നൊരു ദേശം
ഉണ്ടായിരുന്നില്ല. ആര്‍.കെ.നാരായണന്‍ മാല്‍ഗുഡി എന്നൊരു
ഗ്രാമം സൃഷ്ടിച്ചത് പോലെ ഹാര്‍ഡി സൃഷ്ടിച്ച സാങ്കല്‍പ്പിക
ദേശമായിരുന്നു വെസ്സക്സ്. എന്നാല്‍ പിന്നീട് ആ പേര്‍ വ്യാപകമായി
മാര്‍ക്കറ്റ് ചെയ്യപ്പെട്ടു. ചാള്‍സ് ഡിക്കന്‍സ് കഴിഞ്ഞാല്‍ ഇംഗ്ലീഷ്
സാഹിത്യത്തിനു കിട്ടിയ ഏറ്റവും മഹാനായ നോവലിസ്റ്റ് ആണ്
കവി കൂടിയായ തോമസ് ഹാര്‍ഡി. ദേശവര്‍ണ്ണന ഇതു പോലെ
നടത്തിയ എഴുത്തുകാരില്ല എന്നു പറയാം.വാള്‍ട്ടര്‍ സ്കോട്ട്
വേവര്‍ ലി നോവലുകളിലും ജോര്‍ജ് എലിയട്ട് സിലാസ് മാര്‍നറിലും
എമിലി ബ്രോണ്ടി അവരുടെ നോവലുകളിലും പ്രകൃതിയെ
അവതരിപ്പിക്കുന്നുവെങ്കിലും അവര്‍ക്കൊന്നും ഹാര്‍ഡിയുടെ
അത്ര മികവു പ്രകൃതിയുടെ അവതരണത്തില്‍ കാട്ടാന്‍ കഴിഞ്ഞില്ല.
കവി കൂടിയായ ഹാര്‍ഡിയെ വെല്ലാന്‍ പ്രകൃതിഗായകരായ
വേര്‍ഡ്സ്വര്‍ത്ത്,കോളറിഡ്ജ്,ക്രാബെ എന്നീ കവികള്‍ക്കും
കഴിഞ്ഞില്ല.ഗ്രാമീണ പശ്ചാത്തലത്തില്‍ ജനിച്ച തികച്ചും നാട്ടിപുറം
കാരനായിരുന്നു ഹാര്‍ഡി.
ഫാര്‍ ഫ്രം മാഡിംഗ് ക്രൗഡ് എന്ന നോവലില്‍ ആണ് ആദ്യം വെസ്സക്സ്
ദേശം പ്രത്യ്ക്ഷപ്പെടുന്നത്.1874 ല്‍ ആണ് ഈ നോവല്‍ പ്രസിദ്ധീകരിക്കപ്പെടുന്നത്.
പിന്നെ 18 വര്‍ഷ്ക്കാലം ടെസ്സ് എന്ന നോവല്‍ വരെ ഹാര്‍ഡി വിവിധ
നോവലുകളില്‍ വെസ്സക്സ് പ്രദേശത്തെ കോറിയിട്ടു.1908 ല്‍ അന്നത്തെ
പ്രധാനമന്ത്രി ഹാര്‍ഡിയ്ക്ക് നൈറ്റ് പദവി നല്‍കാന്‍ തയ്യാറായി.ഹാര്‍ഡി
വാങ്ങിയില്ല.എന്നാല്‍ 1910 ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് (O.M)സന്തോഷപൂര്‍വ്വം
വാങ്ങി.ഓക്സ്ഫോര്‍ഡ്,ബ്രിസ്റ്റോള്‍,അബര്‍ഡീന്‍ യൂണിവേര്‍സിറ്റികള്‍
അദ്ദേഹത്തിന് ഡോക്ക്ടറേറ്റ് നല്‍കി ആദരിച്ചു.നോബല്‍ സമ്മാനം
പോലും കിട്ടിയേക്കാം എന്ന നിലയില്‍ ഹാര്‍ഡി പ്രശസ്തനായി.
1928 ല്‍ ഹാര്‍ഡിയുടെ ചിതാഭസമം വെസ്റ്റ്മിന്‍സ്റ്റര്‍ ദേവാലയത്തിലെ
പോയറ്റ് കോര്‍ണറില്‍ അടക്കുമ്പോള്‍ ബാരി,ഗാല്‍സ് വര്‍ത്തി,ഗോസ്സെ,
ഹൗസ്മാന്‍,കിപ്ലിംഗ്,ഷാ തുടങ്ങിയവരെല്ലാം ദൃക്സാക്ഷികളായി
അടുത്തു നിന്നു.അന്നു മുതല്‍ ഹാര്‍ഡിയുടെ സാഹിത്യനിലവാരം
ഉയര്‍ന്ന്‍ ഒളിമങ്ങാതെ നില്‍ക്കുന്നു.
ആന്‍ഗ്ലോ -സാക്സന്‍ ചരിത്രത്തില്‍ നിന്നാണ് വെസ്സക്സ് എന്ന ദേശനാമം
ഹാര്‍ഡി സ്വീകരിച്ചത്.വില്ല്യം ബാര്‍ണസ്സ് എന്ന കവി ഡോര്‍സെറ്റ് കവിതകളില്‍
ഈ ദേശനാമം നേരത്തെ തന്നെ ഉപയോഗിച്ചിരുന്നു എങ്കിലും അതത്ര പ്രസിദ്ധമായില്ല.
തന്‍റെ ജന്മനാടിനു ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഹാര്‍ഡി പുതിയൊരു
ദേശത്തെ സൃഷ്ടിച്ചു.സ്റ്റിന്‍സ്ഫോര്‍ഡിനെ മെല്‍സ്റ്റോക്ക് ആക്കി.ഡോര്‍ച്ചസ്റ്ററെ
കാസ്റ്റര്‍ ബ്രിഡ്ജ ആക്കി.ചുരുക്കത്തില്‍ ആ പ്രദേശം "റൂറല്‍ പെയിന്‍ റിംഗ് ഓഫ്
ഡച്ച് സ്കൂള്‍" (അണ്ടര്‍ ദ ഗ്രീവുഡ് ട്രീ എന്ന നോവലിന്‍റെ മറ്റൊരു പേര്‍ ആയി
ഈ പ്രയോഗം ഹാര്‍ഡി നല്‍കി) ആയി മാറി.
Popular Posts
-
John Baskerville Born on 28 Jan 1706; died in Birmingham, 8 Jan 1775). English printer and publisher. He developed skills in calligrap...
-
കായിക വിനോദങ്ങള്‍ അവര്‍ക്കും നമുക്കും കായിക വിനോദങ്ങള്‍ ആരോഗ്യത്തിനു മാത്രമല്ല നല്ല മാനിസികാരോഗ്യത്തിനും ആവശ്യമെന്ന കാര്യം മലയാളികള്‍ മറന്ന...
-
യോര്ക്കിലൂടെ ഒരു മിന്നല്‍ പര്യടനം വടക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക് വളരെ പുരാതന നഗരിയാണ്. ലണ്ടനില്‍ നിന്നും 264 കിലോമീറ്റര്‍.എഡിന്ബറോയില...
-
(Kaviyur Sivarama Pillai) ഇംഗ്ലണ്ടിലെ പ്രൊഫ.എം.പി.പോള്‍ ഈ.എം.ഫോസ്റ്റര്‍ 1957-60 കാലഘട്ടത്തില്‍ വാഴൂര്‍ കുതിരവട്ടം എസ്.വി.ആര്‍.വി.സ്കൂളി...
-
ബ്രാം സ്റ്റോക്കറുടെ പ്രചോദന കേന്ദ്രം തേടി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള(രക്തരക്ഷസ്സ്) എന്ന ഭീകര നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ കാണില്ല....
Tuesday, 25 August 2009
Subscribe to:
Post Comments (Atom)
My Blog List
My Blog List
First UK Visit (2008)
Newcastle
Birmingham
Emirates Airlines
Blog Archive
-
▼
2009
(150)
-
▼
August
(46)
- Victorian Ads
- Victorian Post Office,Telford
- Victorian Photo Studio
- Model of Ironbridge in Blists Hill
- പണ്ടത്തെ ആ വിക്ടോറിയന്‍ നഗരിയിലൂടെ
- വില്ല്യം വേര്‍ഡ്സ് വര്‍ത്ത് (1770-1850)
- വില്യം വിതറിംഗ്(1741 – 1799)
- ഇംഗ്ലണ്ടിലെ പ്രൊഫ.എം.പി.പോള്‍
- തോമസ് ഹാര്‍ഡിയുടെ വെസ്സക്സിലൂടെ
- ബര്‍ട്രാന്‍ഡ് റസ്സല്‍ (1872-1970)
- അച്ചനും മക്കളും എഴുത്തുകാര്‍
- ബ്രിട്ടനില്‍ ഒരു കൊച്ചിന്ത്യ
- ജോണ്‍ ഹണ്ടറുടെ സംഭാവനകള്‍
- നോബലും ഓസ്കാറും ഒരാളെത്തേടി എത്തിയപ്പോള്‍
- സര് പാട്രിക് മാന്സണ്(1844-1922)
- ഹെന്റി ഗ്രേയും അനാട്ടമി ടെക്സ്റ്റും
- അനാട്ടമി ടെക്സ്റ്റ് തയാറാക്കിയ ഗ്രാന്റ്
- ഓബ്രി മെനന്‍ എന്ന ഐറീഷ് മലയാളി
- തോമസ് ഹാര്‍ഡി
- കാനന്‍ ഹില്‍ പാര്‍ക്കിലെ കനേഡിയന്‍ വാത്തകള്‍
- ജെ.ബി.പ്രീസ്റ്റ്ലിയുടെ ചാള്‍സ് ഡിക്കന്‍സ്
- ബൂത്ത് ദമ്പതിമാര്‍-വില്യവും കാതറിനും
- വൈദ്യശാസ്ത്രം വളര്‍ന്ന വഴികള്‍
- റിച്ചാര്‍ഡ് ബേക്കറുടെ ലണ്ടന്‍
- വീഡിയോ കാമറകള്‍-
- ഇറാസ്മസ് ഡാര്വിന്(1731-1802)
- അടിമകളുടെ വിമോചകന് വില്ല്യം വില്‍ബര്‍ഫോര്‍സ്(175...
- എഡിന്‍ബറൊ
- കള്ളസ്വാമിമാര്‍ ബ്രിട്ടനിലും
- എഡിന്‍ബറോ എന്ന ഉല്‍സവ-സാഹിത്യ നഗരി
- പാര്‍ലമെന്റ് ഭരണം
- ബ്രിട്ടന് വളര്‍ന്ന കഥ
- <!-- Start of SimpleHitCounter Code --> free hit c...
- സേണ്‍ അബാസ്സിലെ നഗ്ന ഭീമന്
- തരുമോ ഒരു ജന്മം കൂടി
- ചെന്നയിലും മുംബയിലും ദില്ലിയിയിലും ഏതാനും ദിവസങ്ങള...
- ലണ്ടനിലെ വിദേശികള്‍
- സായിപ്പിന്റെ തനിസ്വഭാവം
- ചികില്‍സയും പഠനവും ബ്രിട്ടനില്‍
- ലോക സംസ്കൃതിയുടെ പരിശ്ചേദം
- കായിക വിനോദങ്ങള്‍ അവര്‍ക്കും നമുക്കും
- ലണ്ടന്‍ നഗരി
- ഡോ.ശാമുവല്‍ ജോണ്‍സന്റെ മുന്നൂറാം പിറന്നാള്‍
- പീല്‍ സായിപ്പിനെ സ്മരിക്കാം നമുക്കും
- കാഡ്ബറിയുടെ നാട്ടില്‍; ഗ്രാമത്തില്‍
-
▼
August
(46)
About Me
- Dr Kanam
- Senior Gynecologist THQ Hospital,KanjirappallyChief Co-Ordinator PonFarm(Ponkunnam Farmers' Club)Health EducatorAuthor,Blogger,Vlogger
0 comments:
Post a Comment