അച്ചനും മക്കളും എഴുത്തുകാര്‍
പച്ചപ്പനം തത്തേ പോലുള്ള കവിതകള്‍ രചിച്ച
വിപ്ലവ കവി പൊന്‍കുന്നം ദാമോദരനേയും
മക്കളെയും പോലെ ഒരു എഴുത്തുകാര്‍ കുടുംബം
മദ്ധ്യ ഇംഗ്ലണ്ടിലെ യോര്‍ക്കിലും ഉണ്ടായിരുന്നു.
നാം നമ്മുടെ നാടാണ് ദൈവത്തിന്‍റെ സ്വന്തം നാടെന്നു കരുതുന്നു.
യൂറോപ്പില്‍ മദ്ധ്യ ഇംഗ്ലണ്ടിലെ യോര്‍ക്ക് ആണ്
ദൈവത്തിന്‍റെ സ്വന്തം നാട്.
പണ്ട് അവിടെ ഒരച്ചന്‍ ഉണ്ടായിരുന്നു.
ദൈവത്തിന്‍റെ അടുത്ത ആള്‍.
ഒരു പള്ളീലച്ചന്‍.അയര്‍ ലണ്ടിലെ ഡൗണ്‍ എന്ന പ്രദേശത്ത്
ഒരു ചെറു കുടിലില്‍ ജനിച്ച
പുരോഹിതന്‍ പാട്രിക് ബ്രോണ്ടി.
1777 ലെ സെയിന്‍റ് പാട്രിക്ദിനത്തില്‍ ജനിച്ച റവ.പാട്രിക്ക്.
ഗ്രീക് സാഹിത്യത്തില്‍ നല്ല പിടിപാട്
ഉണ്ടായിരുന്ന അദ്ദേഹം ബ്രണ്ടി എന്ന പേര്‍
cyclops Brontes (ഇടിമിന്നല്‍ എന്നര്‍ത്ഥം)
ബ്രോണ്ടി എന്നു പരിഷ്കരിച്ചു.
1809 ല്‍ യോര്‍ക്കിലെ ഡ്യൂസ്ബറിപ്പള്ളിയിലെ കൊച്ചച്ചന്‍ ആയി
പാട്രിക്ക്.
മേരി എന്ന ഭാര്യയില്‍
ഹാവര്‍ത്തില്‍ വച്ചു ആറു മക്കള്‍ ജനിച്ചു.
അഞ്ചു പെണ്മക്കള്‍.
രണ്ടാമത്തേതു മാത്രം ആണ്‍.
മൂത്ത രണ്ടു കുട്ടികള്‍ മരിയയും
എലിസബേത്തും ശൈശവത്തില്‍(1825) തന്നെ മരണമടഞ്ഞു.
ചാര്‍ലോട്ട്(1816 ഏപ്രില്‍ 21 – 1855 മാര്‍ച് 31)
പാട്രിക് ബ്രാന്‍ വെല്‍ (1817)
എമിലി(1818 ജൂലൈ 30 – 1848 ഡിസംബര്‍ 19)
ആനി(1820 ജനുവരി 17 – 1849 മേയ് 29)
എന്നിവര്‍ ശേഷിച്ചു.
1940-50 കാലഘട്ടത്തില്‍ എല്ലാവരും എഴുത്തുകാരായി തിളങ്ങി.
1821 ല്‍ മേരി അന്തരിച്ചു.
മേരിയുടെ മൂത്ത സഹോദരി എലിസബേത്
ബ്രാന്‍ വെല്‍ ആണ് പിന്നീട് കുട്ടികളെ വളര്‍ത്തിയത്.
ഇതിനിടയില്‍ അച്ചന്‍ ഗദ്യകാരന്‍ പദ്യകാരന്‍ എന്നീ നിലകളില്‍ തിളങ്ങി.
പ്രാദേശിക മാധ്യമങ്ങളില്‍ അദ്ദേഹത്തിന്‍റെ തുടരന്‍ പരിപാടികള്‍
അരങ്ങേറി.
1842 ല്‍ മകന്‍ പാട്രിക് ബ്രാന്‍ വെല്‍ കരോലിന്‍സ് പ്രയര്‍ എന്ന
കവിത പ്രസിദ്ധീകരിച്ചു.
നാലു വര്‍ഷങ്ങള്‍ക്കു ശേഷം മൂന്നുസഹോദരികള്‍ തൂലികാനാമങ്ങളില്‍
അവരുടെ കവിതകള്‍-ബെല്‍സ് പോയട്രി ആന്തോളജി- പ്രസിദ്ധീകരിച്ചു.
ചാര്‍ ലോട്ട് ക്യൂറര്‍ എന്ന പേരിലും
എമിലി എല്ലിസ് എന്ന പേരിലും
ആനി ആക്ഷന്‍ എന്ന പേരിലും.
പിതാവിന്‍റെ സഹായി ആയിരുന്ന നിക്കോളാസ് ബെല്‍ എന്നയാളുടെ
ബെല്‍ എന്ന പേര്‍ അവര്‍ മൂവരും കുടുംബപ്പേരായി സ്വീകരിച്ചു.
അക്കാലത്ത്
സ്ത്രീകളെ സാഹിത്യപ്രവര്‍ത്തനങ്ങളില്‍ വിലക്കിയിരുന്നതിനാല്‍
പുരുഷന്മാര്‍ എന്ന വ്യാജേന ആയിരുന്നു എഴുത്തുകുത്തുകള്‍.
ചാര്‍ ലോട്ട് ജയില്‍ അയര്‍ എന്ന നോവലും
എമിലി വൂതറിംഗ് ഹൈറ്റ്സ് എന്ന നോവലും ആനി
ആഗ്നസ് ഗ്രേ എന്ന നോവലും 1847 പ്രസിദ്ധീകരിച്ചു.
മൂന്നും പെട്ടെന്നു പ്രസിദ്ധമായി.അടുത്ത നോവല്‍ എഴുതും
മുമ്പ്,തൊട്ടടുത്ത വര്‍ഷം തന്നെ എമിലി അന്തരിച്ചു.1848ല്‍
ആനി ദ ടനന്‍റ് ഓഫ് വൈല്‍ഡ്ഫെല്‍ ഹാള്‍ പ്രസിദ്ധീകരിച്ചു.
അടുത്ത വര്‍ഷം അവള്‍ അന്തരിച്ചു.അടുത്ത വര്‍ഷം ചാര്‍ ലോട്ട്
ഷെര്‍ലി പ്രസിദ്ധപ്പെടുത്തി.യോര്‍ക്കില്‍ ഫാക്ടറി തൊഴിലാളികള്‍
നടത്തിയ ലുഡിറ്റ് എന്ന അട്ടിമറി സമരം(നമ്മുടെ വി.എസ്സ്.നടത്തിയ
വെട്ടിനിരത്തല്‍ പോലെ ഒരെണ്ണം) ഈ നോവലില്‍ ചിത്രീകരിക്ക
പെട്ടിരിക്കുന്നു.1859 ല്‍ വില്ലറ്റ്.1857 ല്‍ പ്രൊഫസ്സര്‍.1860 ല്‍ പുറത്തു
വന്ന എമ്മ ആകട്ടെ അപൂര്‍ണ്ണം.അന്നും ഇന്നും ഏറെ പ്രസിദ്ധം
ജയിന്‍ അയര്‍ തന്നെ.
1855 ല്‍ മുപ്പത്തിഎട്ടാം വയസ്സില്‍ ചാര്‍ ലോട്ടുംഅന്തരിച്ചു.
മരിക്കുന്നതിനു കുറേ മുമ്പു അവള്‍ പിതാവിന്‍റെ സഹായി
ആയിരുന്ന ആര്‍തര്‍ ബെല്‍ നിക്കോളാസിനെ വിവാഹം കഴിച്ചു.
ഈ ബെല്ലിന്‍റെപേരാണ് ബ്രോണ്ടി സഹോദരികള്‍ ആദ്യം തൂലികാനാമം ആയി
ഉപയോഗിച്ചത്.പ്രസവസംബന്ധമായ കാരണത്താലാവം ചാര്‍ ലോട്ട് അന്തരിച്ചത്.
ആദ്യകാല കൃതികളില്‍ പലതും ഇരുപതാം നൂറ്റാണ്ടില്‍
പ്രസിദ്ധീകരിക്കപ്പെട്ടു.
1857 ല്‍ എലിസബേത് ഗാസ്കില്‍ ബ്രോണ്ടി സഹോദരിമാരുടെ
ജീവചരിത്രം പ്രസിദ്ധീകരിച്ചു
.ബ്രയിന്‍ വിക്സ് തയറാക്കിയ ബ്രോണ്ടീസ്
ഓഫ് ഹാവര്‍ത്ത്(വില്ലോ ബുക്സ് 1986) ഈ സഹോദരിമാരുടെ ജീവചരിത്രം
അവരുടെ നോവലുകളുടെ സാഹചര്യം, അവയിലെ കഥാപത്രങ്ങള്‍,അവരുമായി
ജീവിച്ചിരുന്ന വ്യക്തികള്‍ക്കുള്ള സാദൃശ്യം എന്നിവ വിവരിക്കുന്നു.
ബ്രാന്‍ വെല്‍ ബ്രോണ്ടി (1817-1848)
ബ്രോണ്ടി കുടുംബത്തിലെ ഏക മകന്‍.
ഛായാചിത്രമെഴുത്തുകാരനും കവിയും
സഹോദരിമാരുടെ ചിത്രം ഏറെ പ്രസിദ്ധം.
കുറെ നാള്‍ റ്റ്യൂട്ടര്‍.കുറേ നാള്‍ റയില്‍ വേ
ഉദ്യൊഗസ്ഥന്‍.ഹോറേസ് മൊഴിമാറ്റം നടത്തി.
മദ്യപാനിയും ലാഡേനം അഡിക്ടും ആയി മാറി.
ക്ഷയരോഗബാധയാല്‍ മുപ്പത്തിഒന്നാം വയസ്സില്‍
മരിച്ചു.താമസ്സിയാതെ എമിലിയും ആനിയും.
ഗ്രാഡ്വേറ്റ് എന്ന ഫിലിം ബ്രാന്‍ വെലിന്‍റെ
പ്രേമബന്ധത്തെ അടിസ്ഥാനമാക്കി രചിച്ച്താണ്.
Quatations
Popular Posts
-
John Baskerville Born on 28 Jan 1706; died in Birmingham, 8 Jan 1775). English printer and publisher. He developed skills in calligrap...
-
കായിക വിനോദങ്ങള്‍ അവര്‍ക്കും നമുക്കും കായിക വിനോദങ്ങള്‍ ആരോഗ്യത്തിനു മാത്രമല്ല നല്ല മാനിസികാരോഗ്യത്തിനും ആവശ്യമെന്ന കാര്യം മലയാളികള്‍ മറന്ന...
-
യോര്ക്കിലൂടെ ഒരു മിന്നല്‍ പര്യടനം വടക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക് വളരെ പുരാതന നഗരിയാണ്. ലണ്ടനില്‍ നിന്നും 264 കിലോമീറ്റര്‍.എഡിന്ബറോയില...
-
(Kaviyur Sivarama Pillai) ഇംഗ്ലണ്ടിലെ പ്രൊഫ.എം.പി.പോള്‍ ഈ.എം.ഫോസ്റ്റര്‍ 1957-60 കാലഘട്ടത്തില്‍ വാഴൂര്‍ കുതിരവട്ടം എസ്.വി.ആര്.വി.സ്കൂളി...
-
ബ്രാം സ്റ്റോക്കറുടെ പ്രചോദന കേന്ദ്രം തേടി. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള(രക്തരക്ഷസ്സ്) എന്ന ഭീകര നോവല്‍ വായിച്ചിട്ടില്ലാത്തവര്‍ കാണില്ല....
Monday, 24 August 2009
Subscribe to:
Post Comments (Atom)
My Blog List
My Blog List
First UK Visit (2008)
Newcastle
Birmingham
Emirates Airlines
Blog Archive
-
▼
2009
(150)
-
▼
August
(46)
- Victorian Ads
- Victorian Post Office,Telford
- Victorian Photo Studio
- Model of Ironbridge in Blists Hill
- പണ്ടത്തെ ആ വിക്ടോറിയന്‍ നഗരിയിലൂടെ
- വില്ല്യം വേര്‍ഡ്സ് വര്‍ത്ത് (1770-1850)
- വില്യം വിതറിംഗ്(1741 – 1799)
- ഇംഗ്ലണ്ടിലെ പ്രൊഫ.എം.പി.പോള്‍
- തോമസ് ഹാര്‍ഡിയുടെ വെസ്സക്സിലൂടെ
- ബര്‍ട്രാന്‍ഡ് റസ്സല്‍ (1872-1970)
- അച്ചനും മക്കളും എഴുത്തുകാര്‍
- ബ്രിട്ടനില്‍ ഒരു കൊച്ചിന്ത്യ
- ജോണ്‍ ഹണ്ടറുടെ സംഭാവനകള്‍
- നോബലും ഓസ്കാറും ഒരാളെത്തേടി എത്തിയപ്പോള്‍
- സര് പാട്രിക് മാന്സണ്(1844-1922)
- ഹെന്റി ഗ്രേയും അനാട്ടമി ടെക്സ്റ്റും
- അനാട്ടമി ടെക്സ്റ്റ് തയാറാക്കിയ ഗ്രാന്റ്
- ഓബ്രി മെനന്‍ എന്ന ഐറീഷ് മലയാളി
- തോമസ് ഹാര്‍ഡി
- കാനന്‍ ഹില്‍ പാര്‍ക്കിലെ കനേഡിയന്‍ വാത്തകള്‍
- ജെ.ബി.പ്രീസ്റ്റ്ലിയുടെ ചാള്‍സ് ഡിക്കന്‍സ്
- ബൂത്ത് ദമ്പതിമാര്‍-വില്യവും കാതറിനും
- വൈദ്യശാസ്ത്രം വളര്‍ന്ന വഴികള്‍
- റിച്ചാര്‍ഡ് ബേക്കറുടെ ലണ്ടന്‍
- വീഡിയോ കാമറകള്‍-
- ഇറാസ്മസ് ഡാര്വിന്(1731-1802)
- അടിമകളുടെ വിമോചകന് വില്ല്യം വില്‍ബര്‍ഫോര്‍സ്(175...
- എഡിന്‍ബറൊ
- കള്ളസ്വാമിമാര്‍ ബ്രിട്ടനിലും
- എഡിന്‍ബറോ എന്ന ഉല്‍സവ-സാഹിത്യ നഗരി
- പാര്‍ലമെന്റ് ഭരണം
- ബ്രിട്ടന് വളര്‍ന്ന കഥ
- <!-- Start of SimpleHitCounter Code --> free hit c...
- സേണ്‍ അബാസ്സിലെ നഗ്ന ഭീമന്
- തരുമോ ഒരു ജന്മം കൂടി
- ചെന്നയിലും മുംബയിലും ദില്ലിയിയിലും ഏതാനും ദിവസങ്ങള...
- ലണ്ടനിലെ വിദേശികള്‍
- സായിപ്പിന്റെ തനിസ്വഭാവം
- ചികില്‍സയും പഠനവും ബ്രിട്ടനില്‍
- ലോക സംസ്കൃതിയുടെ പരിശ്ചേദം
- കായിക വിനോദങ്ങള്‍ അവര്‍ക്കും നമുക്കും
- ലണ്ടന്‍ നഗരി
- ഡോ.ശാമുവല്‍ ജോണ്‍സന്റെ മുന്നൂറാം പിറന്നാള്‍
- പീല്‍ സായിപ്പിനെ സ്മരിക്കാം നമുക്കും
- കാഡ്ബറിയുടെ നാട്ടില്‍; ഗ്രാമത്തില്‍
-
▼
August
(46)
About Me
- Dr Kanam
- Senior Gynecologist THQ Hospital,KanjirappallyChief Co-Ordinator PonFarm(Ponkunnam Farmers' Club)Health EducatorAuthor,Blogger,Vlogger
0 comments:
Post a Comment