
വില്യം വിതറിംഗ്(1741 – 1799)
സസ്യശാസ്ത്രജ്ഞനും
ജിയോളജിസ്റ്റും കെമിസ്റ്റും ഡോക്ടറും ആയിരുന്നു.
ഹൃദയപ്രവര്‍ത്തനം മന്ദഗതിയിലായി ശരീരത്തില്‍
നീര്‍ക്കെട്ടലുണ്ടാകുമ്പോള്‍,
ഫോക്സ് ഗ്ലൗവില്‍ നിന്നു നിര്‍മ്മിച്ച ഡിജിറ്റാലിസ്
കൊടുത്താല്‍, നീര്‍ക്കെട്ട് കുറയും എന്നു കണ്ടത്തിയ വില്ല്യം
വിതറിംഗ് ബേമിംഗാമില്‍ ആണ് ചികില്‍സ നടത്തിയിരുന്നത്.
ഹൃദ്രോഗ ചികില്‍സയില്‍ വലിയ മുന്നേറ്റം വരുത്തിയ
കണ്ടു പിടുത്തമായിരുന്നു വിതറിംഗിന്‍റേത്.
ഷ്രോപ്പ്ഷെയറിലെ വെല്ലിംഗ്ടണിലാണ് വിതറിംഗ് ജനിച്ചു.
എഡിന്‍ബറോയൂണിവേസിറ്റിയില്‍ നിന്നും വൈദ്യം പഠിച്ചു.
1779 ബേമിംഗാം ജനറല്‍ ഹോസ്പിറ്റലില്‍ ജോലി നോക്കി.
ലൂണാര്‍ സൊസൈറ്റി സ്ഥാപകരില്‍ ഒരാളായ
ഇറാസ്മിക് ഡാര്‍വിന്‍
ആണ് വിതറിംഗിന് ഈ ജോലി വാങ്ങി നല്‍കിയത്.
പില്‍ക്കാലത്ത് വിതറിംഗ് ലൂണാര്‍ സൊസൈറ്റി പ്രസിഡന്‍റായി.
1785 ല്‍ ഫോക്സ്ഗ്ലൗവിനെ
കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പഠനം പ്രസിദ്ധീകരിക്കപ്പെട്ടു.
1783 ല്‍ തനിക്കു ക്ഷയരോഗമെന്നു വിതറിംഗിനു മനസ്സിലായി.
നല്ല കാലവസ്ഥയുള്ള പോര്‍ട്ടുഗലില്‍ പോയി രണ്ടു തവണ
വിശ്രമിച്ചു.രണ്ടാം തവണ തിരിച്ചു വരുമ്പോല്‍ കള്ളന്മാര്‍
കപ്പലിനെ ആക്രമിച്ചു എങ്കിലും വിറ്ററിംഗ് രക്ഷപെട്ടു.
1785 ല്‍ റോയല്‍ സൊസൈറ്റി അംഗമായി.
അടുത്ത വര്‍ഷം എഡ്ജ്ബാസ്റ്റണ്‍ ഹാള്‍
(ഇപ്പോള്‍ ഇത്ഗോ ള്‍ഫ് ക്ലബ്ബ്) വാടകയ്ക്കെടുത്തു താമസ്സമാക്കി.
1799ല്‍ അദ്ദേഹം "ദ ലാര്‍ച്ചസ്സി"ലേക്കു താമസം മാറ്റി.
ആ വര്‍ഷം ഒക്ടോബര്‍ 6 ന് അന്തരിച്ചു.
എഡ്ജ്ബാസ്റ്റണ്‍ ഹാളിനു സമീപമുള്ള പഴയപള്ളിയില്‍ അദ്ദേഹം
അടക്കപ്പെട്ടു.പക്ഷേ എവിടെയെന്ന്‍ ആര്‍ക്കും തിട്ടമില്ല.
അദ്ദേഹത്തിന്‍റെ സ്മരണക്കായി
തയാറാക്കപ്പെട്ട ഫലകം പള്ളിയുടെ അകത്തു ഭിത്തിയില്‍
സംര ക്ഷിക്കപ്പെടുന്നു(ഫോട്ടോ കാണുക(
എഡ്ജ്ബാസ്റ്റണ്‍ ഗോള്‍ഫ് ക്ലബ്ബിലെ ചന്ദ്രകാന്തകല്ലും
അദ്ദേഹത്തിന്‍റെ സ്മരണ നില നിര്‍ത്തുന്നു.


0 comments:
Post a Comment